അന്തരിച്ച എംഎല്‍എ കെവി വിജയദാസിന്‍റെ മക്കളിലൊരാൾക്ക് ജോലി നൽകും - അന്തരിച്ച കോങ്ങാട് എംഎൽഎ
അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതിപ്രകാരം ചാലക്കുടി വലയങ്ങര വീട്ടില്‍ ശശികുമാറിന്‍റെ ഭാര്യ അംബിക സുനിക്കും നിയമനം നൽകും.
തിരുവനന്തപുരം: അന്തരിച്ച കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്‍റെ മക്കളില്‍ ഒരാള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ മന്ത്രസഭാ യോഗം തീരുമാനിച്ചു. എന്‍ട്രി കേഡറിലാകും ജോലി നല്‍കുക. അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതിപ്രകാരം ചാലക്കുടി വലയങ്ങര വീട്ടില്‍ ശശികുമാറിന്‍റെ ഭാര്യ അംബിക സുനിക്കും നിയമനം നൽകും. ലാസ്റ്റ് ഗ്രേഡ് തസ്തികകയില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിയമനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.