തിരുവനന്തപുരം:കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മികച്ച വിജയം നേടാനായെങ്കിലും എവിടെയെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കില്‍ തിരുത്തല്‍ വരുത്തുമെന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനവും സംഘടന എന്ന നിലയില്‍ സി.പി.എം നടത്തിയ മികവാര്‍ന്ന സംഘടന പ്രവര്‍ത്തനവും ചേര്‍ന്നതാണ് ആ മികച്ച വിജയം.
തെരഞ്ഞെടുപ്പിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്ന് എ വിജയരാഘവൻ - A Vijaya Raghavan
പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ എവിടെയെങ്കിലും വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് എ വിജയരാഘവൻ പറഞ്ഞു.
പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ എവിടെയെങ്കിലും വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കും. വ്യക്തികള്‍ക്ക് വീഴ്‌ചയുണ്ടായിട്ടുണ്ടാകാമെന്നും വിജയരാഘവന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ ജി.സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്‌ച വരുത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌പി ഇപ്പോള്‍ യുഡിഎഫിലാണെന്നും അവര്‍ ആദ്യം നിലപാട് പറയട്ടെ അതിനു ശേഷം അഭിപ്രായം പറയാമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
ALSO READ:കോണ്‍ഗ്രസ് ഹൈക്കമാൻഡ് ദുർബലം, യുഡിഎഫ് തകര്‍ന്നു: എ വിജയരാഘവന്‍