തിരുവനന്തപുരം:കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ നാളെ(ഒക്‌ടോബര്‍ 1) മുതൽ ടിഡിഎഫ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. സമരത്തിൽ ഏർപ്പെടുന്നവർക്ക് ശമ്പളം നൽകില്ലെന്നും ഒരു വിട്ടുവീഴ്‌ചയുമുണ്ടാകാതെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് അടുത്ത മാസം അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകും. അതിനുള്ള ക്രമീകരണം നടത്തി. യൂണിയനുകളുടെ വാക്കുകേട്ട് ജീവനക്കാർ അബദ്ധത്തിൽ ചാടരുത്. തിരിച്ചു വരുമ്പോൾ ജോലിയുണ്ടാകുമോയെന്ന് അവർ ആലോചിക്കണം. യൂണിയനുകളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പറഞ്ഞു.