തിരുവനന്തപുരം :ഐ.എൻ.ടി.യു.സി നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്‌തു. വിചാരണ ആരംഭിക്കാനിരിക്കെയാണ് നടപടി. പ്രതികളുടെ വിടുതൽ ഹർജികൾ സിബിഐ കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. കോൺഗ്രസ് പ്രവർത്തകനായിരുന്ന രാമഭദ്രൻ പാര്‍ട്ടിയുടെ പ്രചാരം വർധിപ്പിക്കുകയും സിപിഎം പ്രവർത്തകരെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തതിനെ തുടർന്നതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സിബിഐ കേസ്.