കേരളം

kerala

ETV Bharat / city

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിന് കോവളത്ത് തുടക്കം ; കൗണ്‍സില്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ - ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗം

കോവളം റാവിസ് ഹോട്ടലിലാണ് യോഗം. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്‌റ്റനന്‍റ് ഗവര്‍ണർമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്

southern zonal council meeting in kovalam  amit shah to chair southern zonal council meeting  amit shah in keralam  amit shah latest news  southern zonal council meeting  അമിത് ഷാ പുതിയ വാര്‍ത്ത  അമിത് ഷാ കേരളത്തില്‍  മുഖ്യമന്ത്രിമാര്‍ ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗം  അമിത് ഷാ ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗം  അമിത് ഷാ കോവളം യോഗം  അമിത് ഷാ പിണറായി വിജയന്‍  അമിത് ഷായുടെ കേരള സന്ദര്‍ശനം  അമിത് ഷാ  കേന്ദ്ര ആഭ്യന്തരമന്ത്രി  പി​ണ​റാ​യി വി​ജ​യ​ൻ  ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗം
ദ്വിദിന സന്ദര്‍ശനത്തിനായി അമിത് ഷാ കേരളത്തില്‍; ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും

By

Published : Sep 3, 2022, 11:33 AM IST

Updated : Sep 3, 2022, 12:30 PM IST

തിരുവനന്തപുരം :കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിന് തുടക്കം. കോവളം റാവിസ് ഹോട്ടലിലാണ് യോഗം. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്‌റ്റനന്‍റ് ഗവര്‍ണർമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

അമിത് ഷാ കേരളത്തില്‍

മുഖ്യമന്ത്രി പിണറായി വിജയന് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ ലഫ്‌റ്റനന്‍റ് ഗവര്‍ണർമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നദിജലം പങ്കിടല്‍, തീര സംരക്ഷണം, കണക്‌റ്റിവിറ്റി, അന്തര്‍ സംസ്ഥാന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യൽ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

വെള്ളിയാഴ്‌ച(02.09.2022) വൈ​കിട്ട്​ 7.20ന്​ ​ബിഎ​സ്‌എ​ഫി​ന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പുരം അന്താരാഷ്‌ട്ര വിമാ​ന​ത്താ​വ​ള​ത്തി​ലെ ആഭ്യന്തര ടെ​ർ​മി​ന​ലി​ൽ എ​ത്തി​യ അ​മി​ത്​ ഷാ​യെ ബിജെപി നേ​താ​ക്ക​ൾ ചേർന്നാണ് സ്വീകരിച്ചത്. കോ​വ​ളം റാ​വി​സ്​ ഹോ​ട്ട​ലി​ലേ​ക്ക്​ പോ​യ അമിത് ഷായെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പൂ​ച്ചെ​ണ്ട്​ ന​ൽ​കി സ്വീ​ക​രി​ച്ചു.

Also read: എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ര​ണ്ട്​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നായാണ് അമിത് ഷാ കേരളത്തിലെത്തിയത്. ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിന് ശേഷം വൈകിട്ട് മൂന്ന് മണിക്ക് കഴക്കൂട്ടത്ത് നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. തിങ്കളാഴ്‌ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.

Last Updated : Sep 3, 2022, 12:30 PM IST

ABOUT THE AUTHOR

...view details