കേരളം

kerala

ETV Bharat / city

ആറ്റിങ്ങലിൽ ആംബുലൻസും കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം - Accident in attingal

ആറ്റിങ്ങൾ സ്വദേശി ജയപ്രഭു ആണ് മരിച്ചത്

ആറ്റിങ്ങലിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു  ജയപ്രഭു  AMBULANCE AND CAR CRASHED IN ATTINGAL  Accident in attingal  ആറ്റിങ്ങൾ വാഹനാപകടം
ആറ്റിങ്ങലിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ഒരു മരണം

By

Published : Aug 10, 2021, 12:18 AM IST

Updated : Aug 10, 2021, 4:28 AM IST

തിരുവനന്തപുരം:ആറ്റിങ്ങൽ കോരാണിയിൽ ആംബുലൻസും കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ ആറ്റിങ്ങൾ സ്വദേശി ജയപ്രഭു(38) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം ഏഴോടെയാണ് സംഭവം.

ജയപ്രഭുവിനെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മറ്റ് നാലു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേവലക്കര സ്വദേശികളായ വിനോദ് (39), ബിജു (50), സന്ധ്യ (36) സനോജ് (37) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ALSO READ:കോണ്‍ട്രാക്‌ടറെ ആക്രമിക്കാന്‍ ബന്ധുവിന്‍റെ ഭാര്യയുടെ ക്വട്ടേഷന്‍ : പ്രതികള്‍ പൊലീസ് കസ്റ്റഡിയിൽ

ആംബുലൻസിൽ രോഗികൾ ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. പരിക്കേറ്റവരെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ പരിശോധനകൾ നടന്നുവരുന്നു.

Last Updated : Aug 10, 2021, 4:28 AM IST

ABOUT THE AUTHOR

...view details