തിരുവനന്തപുരം :അമ്പലമുക്ക് കൊലക്കേസ് പ്രതി രാജേന്ദ്രനുമായി പൊലീസ് വീണ്ടും
തമിഴ്‌നാട്ടിൽ തെളിവെടുപ്പ് നടത്തി. രാജേന്ദ്രൻ പിടിയിലായ കാവൽ കിണറിലെ ലോഡ്‌ജിലായിരുന്നു പരിശോധന. കേസില്‍ പ്രധാന തെളിവായ കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇന്നും കണ്ടെത്താനായില്ല.
തങ്കശാലൈ സ്ട്രീറ്റിലെ രാജ ദുരൈ ലോഡ്‌ജില്‍ നടത്തിയ പരിശോധന മണിക്കൂറുകൾ നീണ്ടു. നിർണായക തെളിവായ മാലയിലെ ലോക്കറ്റ് ലോഡ്‌ജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ഇവിടെ നിന്നും കാര്യമായി ഒന്നും ലഭിച്ചില്ല.
കൊലയ്ക്ക് ഉപയോഗിച്ച കത്തി മുട്ടടയിലെ കുളത്തിലും മെഡിക്കൽ കോളജിന് സമീപത്തും ഉപേക്ഷിച്ചെന്നായിരുന്നു ആദ്യ മൊഴികൾ. തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കിടെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കത്തി എറിഞ്ഞെന്നാണ് ഒടുവിൽ നൽകിയ മൊഴി.