കേരളം

kerala

ETV Bharat / city

ആലപ്പുഴയിലെ കൊലപാതകങ്ങൾ; സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം

സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രശ്‌ന മേഖലകളില്‍ പൊലീസിനെ വിന്യസിക്കാനും പട്രോളിങ്ങ് ശക്തമാക്കാനും ഡിജിപി അനില്‍ കാന്ത് നിര്‍ദേശം നൽകി

ALAPPUZHA POLITICAL ASSASSINATION  State wide alert issued in Alappuzha  POLICE INVESTIGATION ON ALAPPUZHA POLITICAL ASSASSINATION  ALAPPUZHA BJP LEADER KILLED  SDPI LEADER KS SHAN MURDER  ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകം  രാഷ്‌ട്രീയ കൊലപാതകത്തിൽ ജാഗ്രത നിര്‍ദേശം  എസ്.ഡി.പി.ഐ- ബിജെപി സംഘർഷം
ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ; സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം

By

Published : Dec 19, 2021, 1:22 PM IST

തിരുവനന്തപുരം:ആലപ്പുഴയില്‍ എസ്.ഡി.പി.ഐ- ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിൽ രണ്ടു കൊലപാതകങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നൽകിയത്.

സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രശ്‌ന മേഖലകളില്‍ പൊലീസിനെ വിന്യസിക്കും. പട്രോളിങ്ങ് ശക്തമാക്കാനും തീരുമാനിച്ചു. ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡിജിപി അറിയിച്ചു.

ALSO READ:ആലപ്പുഴയിലെ ഇരട്ട കൊലപാതകം: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കൊല്ലപ്പെട്ടതില്‍ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നതിനാലാണ് പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. ശനിയാഴ്‌ച രാത്രി എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്.

ABOUT THE AUTHOR

...view details