തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ വീട്ടില്‍ പോയിക്കാണാന്‍ തനിക്ക് എ.കെ.ജി സെന്‍ററിന്‍റെ അനുവാദം ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വി.ഡി സതീശൻ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കയറി നടക്കുന്നുവെന്ന എ. വിജയരാഘവന്‍റെ പ്രസ്‌താവനയോടു പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കുറച്ചു കൂടി നിലവാരമുള്ള തമാശകള്‍ പറയാന്‍ മുഖ്യമന്ത്രി വിജയരാഘവനോടു പറയണം. ഒന്നുമല്ലെങ്കില്‍ അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെന്ന വിചാരം വേണം. ഇത്തം വളിച്ച തമാശകള്‍ വിജയരാഘവന്‍ നിര്‍ത്തണം. കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നും കോൺഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി തന്നെ വേണമെന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.