തിരുവനന്തപുരം: പീഡന പരാതി ഒതുക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടുവെന്ന വിവാദത്തില്‍ കൂടിയാലോചനകള്‍ നടത്തി സിപിഎം. വിവാദത്തില്‍ സിപിഎം നിലപാട് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ എകെജി സെന്‍ററില്‍ കൂടിയാലചനകള്‍ നടക്കുകയാണ്. കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍ വിവാദം ചര്‍ച്ച ചെയ്യുകയാണ്.
ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. നാളെ (ജൂലൈ 22) മുതല്‍ നിയമസഭ സമ്മേളനം കൂടി ആരംഭിക്കാനിരിക്കെ വിവാദത്തില്‍ എന്ത് നിലപാട് വേണമെന്നാണ് സിപിഎം പരിശോധിക്കുന്നത്. വിവാദങ്ങള്‍ സംബന്ധിച്ച് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിശദീകരണം നല്‍കിയിരുന്നു.