ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് എ.കെ ബാലന്‍ - സ്പ്രിംഗ്ലര്‍ കേസ്
കോടതി സർക്കാരിനെ വിമർശിച്ചിട്ടില്ല, ഡാറ്റ സുരക്ഷയെ സംബന്ധിച്ച് ഒരു ആശങ്കയും വേണ്ട, സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട് എ.കെ ബാലന്‍ പറഞ്ഞു
![ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് എ.കെ ബാലന്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് എ.കെ ബാലന്‍ എ.കെ ബാലന്‍ മന്ത്രി എ.കെ ബാലന്‍ AK Balan തിരുവനന്തപുരം സ്പ്രിംഗ്ലര്‍ കേസ് high court](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6927724-32-6927724-1587739874149.jpg)
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കേസില്‍ ഹൈക്കോടതി പരാമർശം സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കോടതി സർക്കാരിനെ വിമർശിച്ചിട്ടില്ല, ഡാറ്റ സുരക്ഷയെ സംബന്ധിച്ച് ഒരു ആശങ്കയും വേണ്ട, സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട് എ.കെ ബാലന്‍ പറഞ്ഞു. ഡാറ്റാ സ്റ്റോറേജ് കേന്ദ്രം എംപാനൽ ചെയ്തവർക്ക് മാത്രമാണ് നൽകിയിരിക്കുന്നതെന്നും എന്തുകൊണ്ട് ഫയൽ നിയമവകുപ്പിനെ കാണേണ്ടതില്ലെന്നതിന്‍റെ കാരണം കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും എ.കെ ബാലൻ പറഞ്ഞു. ഹൈക്കോടതി പരാമർശങ്ങൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം വീണിടത്ത് കിടന്ന് ഉരുളുന്നതിന് തുല്യമാണെന്നും ഇങ്ങനെയാണെങ്കിൽ അദ്ദേഹം പൊതുജനമധ്യത്തിൽ അപഹാസ്യനാകുമെന്നും അദ്ദേഹം പറഞ്ഞു.