കേരളം

kerala

ETV Bharat / city

പൊലീസ് ആക്‌ട്‌ ഭേദഗതി; പ്രതിപക്ഷനേതാവിന്‍റെ പ്രസ്താവനയെ തള്ളി എ.കെ ബാലൻ - എ.കെ ബാലൻ വാര്‍ത്തകള്‍

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ സംസ്കാരത്തിനും സമാധാനത്തിനും വെല്ലുവിളിയായി മാറിയ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ടിലെ 118എ എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തി പരിഹാരം കാണാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു.

ak balan against ramesh chennithala on police act  ak balan latest news  ramesh chennithala latest news  രമേശ് ചെന്നിത്തല വാര്‍ത്തകള്‍  പൊലീസ് ആക്ട് ഭേദഗതി  എ.കെ ബാലൻ വാര്‍ത്തകള്‍  ചെന്നിത്തലയ്‌ക്കെതിരെ ബാലൻ
പൊലീസ് ആക്‌ട്‌ ഭേദഗതി; ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മന്ത്രി എ.കെ ബാലൻ

By

Published : Oct 23, 2020, 8:01 PM IST

തിരുവനന്തപുരം: കേരള പൊലീസ് ആക്‌ടിൽ ഭേദഗതി വരുത്തിയ നടപടി മാധ്യങ്ങൾക്ക് കൂച്ചുവിലങ്ങിടാനാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മന്ത്രി എ.കെ ബാലൻ.

സമൂഹമാധ്യമങ്ങളിൽ അശ്ലീല ഭാഷ ഉപയോഗിച്ച് പ്രചാരണവും ആക്ഷേപവും നടത്തുന്ന സംഭവങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ നിലവിലുള്ള നിയമത്തിലെ അപര്യാപ്തതമൂലം കഴിയാത്ത പശ്ചാത്തലത്തിലാണ് ഭേദഗതി എന്നും മന്ത്രി പറഞ്ഞു. നിലവിൽ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ കഴിയാത്തത് നിയമം കൈയിലെടുക്കാൻ ഇരകളെ പ്രേരിപ്പിക്കുകയാണ്.

ഈ സാഹചര്യം സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കും. പ്രതിപക്ഷനേതാവ് ഇക്കാര്യം മനസിലാക്കേണ്ടതായിരുന്നുവെന്നും എ.കെ ബാലൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ സംസ്കാരത്തിനും സമാധാനത്തിനും വെല്ലുവിളിയായി മാറിയ പശ്ചാത്തലത്തിലാണ് പൊലീസ് ആക്ടിലെ 118എ എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തി പരിഹാരം കാണാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു.

ABOUT THE AUTHOR

...view details