കേരളം

kerala

ETV Bharat / city

മോദി സർക്കാർ ഇന്ത്യയെ ഇല്ലാതാക്കുമെന്ന് എ.കെ ആന്‍റണി - കശ്‌മീര്‍ വിഷയം

മോദിക്കെതിരെ രൂക്ഷവിമർശനവുമായി എ.കെ ആന്‍റണി , കേന്ദ്ര സർക്കാർ തീരുമാനത്തിന് കൈയ്യടിക്കുന്നവർ വീണ്ടുവിചാരം നടത്തണമെന്നും ആന്‍റണി

മോദി സർക്കാർ ഇന്ത്യയെ ഇല്ലാതാക്കുമെന്ന് എ.കെ ആന്റണി

By

Published : Aug 20, 2019, 6:12 PM IST

തിരുവനന്തപുരം: നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന് പകരം ഏകത്വം എന്ന ആശയത്തിലേക്ക് മാറാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾ ഇന്ത്യയെ ഇല്ലാതാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. വോട്ട് കിട്ടാൻ രാജ്യതാൽപര്യം മോദി സർക്കാർ ബലി കഴിക്കുകയാണ്. രാജ്യം നശിച്ചാലും സാരമില്ല തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾ മതിയെന്നതാണ് മോദി സർക്കാർ നയം. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ സന്തോഷിക്കുന്ന നിരവധിപേരുണ്ട്. അവരോട് ഒന്നേ പറയാനുള്ളു രാജ്യമെന്നത് മണ്ണ് മാത്രമല്ല മനുഷ്യഹൃദയങ്ങൾ കൂടിയാണെന്ന് മനസിലാക്കണം. കേന്ദ്ര സർക്കാർ തീരുമാനത്തിന് കൈയ്യടിക്കുന്നവർ വീണ്ടുവിചാരം നടത്തണമെന്നും ആന്‍റണി പറഞ്ഞു. ഇന്ത്യയെ വിശ്വസിച്ച് പാകിസ്ഥാനിൽ പോകാതെ ഇന്ത്യയ്ക്കൊപ്പം നിന്ന കാശ്മീരിന്‍റെ അധികാരങ്ങൾ കവർന്നത് മാത്രമല്ല കേന്ദ്ര ഭരണ പ്രദേശമായി തരം താഴ്ത്തുകയും ചെയ്യുകയും ചെയ്തു കേന്ദ്ര സർക്കാരെന്നും ആന്‍റണി പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ ആന്‍റണി.

ABOUT THE AUTHOR

...view details