തിരുവനന്തപുരം:കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് പ്രഖ്യാപനം നടന്നത്. കൊവിഡ് കാരണം ജോലി നഷ്‌ടപ്പെട്ടവരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയിലാകെ 2000 കോടി രൂപയുടെ വായ്‌പ അടുത്ത സാമ്പത്തില്‍ അനുവദിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനർ വായ്പ കേരള ബാങ്ക് മുഖേന ലഭ്യമാക്കും.
ആധുനികവല്‍കരണത്തിലൂന്നിയ പുത്തൻ കാർഷിക നയം - കേരള ബജറ്റ് വാർത്തകൾ
കൊവിഡ് കാരണം ജോലി നഷ്‌ടപ്പെട്ടവരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു.
കര്‍ഷരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തും. കാര്‍ഷിക വികസന കര്‍ഷക ക്ഷേ വകുപ്പിനെ നവീകരിക്കുന്നതിന്‍റെ ഭാഗമായി കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കും. ഗുണമേൻമയുള്ള നടീല്‍ വസ്‌തുക്കളുടെ വിതരണം , മണ്ണിന്‍റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയർഹൗസുകളുടെ ഉപയോഗം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഖല, മാർക്കറ്റിങ് എന്നിവ ശക്തിപ്പെടുത്തും. ഈ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ ഏകോപനത്തിനായി ക്ലൗഡ് കമ്പ്യൂട്ടിങ്സ ബ്ലോക്ക് ചെയിൻ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജനസ് തുടങ്ങിയ നടപ്പിലാക്കും. ഇതിന്‍റെ പ്രാഥമിക ചിലവുകള്‍ക്കായി 10 കോടി രൂപ അനുവദിക്കും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
- കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്‌പ ലഭ്യമാക്കും.
- കര്‍ഷകരുടെയും കിഫ്‌ബിയുടെയും പങ്കാളിത്തത്തോടെ അഞ്ച് അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കും.
- സുഭിക്ഷ കേരളം പദ്ധതി ശക്തിപ്പെടുത്തും.
- കാര്‍ഷിക വിപണിയെ ആധുനികരവല്‍കരിക്കും. ഇതിന്‍റെ ഭാഗമായി രണ്ട് ജില്ലകളില്‍ പൈലറ്റ് പദ്ധതി ആവിഷ്കരിക്കും. ഇതിനായി 10 കോടി അനുവദിക്കും. കാർഷിക ഉല്‍പ്പാദന കമ്പനികളെയും സഹകരണ സംഘങ്ങളെയും കർഷക ചന്തകളെയും പദ്ധതിയുടെ ഭാഗമാക്കും.
- മരച്ചീനി, മറ്റ് കിഴങ്ങ് വർഗങ്ങള്‍ കശുമാങ്ങ, മാങ്ങ, ചക്ക, വാഴപ്പഴം, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയില്‍ നിന്ന് മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കും.
- പൈനാപ്പില്‍, മാമ്പഴം, വാഴപ്പഴം തുടങ്ങിയ പഴവര്‍ഗങ്ങളുടെ സംസ്കരണ കേന്ദ്രങ്ങള്‍ നിര്‍മിക്കും.
- ക്ഷീര മേഖലയെ ശക്തിപ്പെടുത്തും. പാല് ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് ഫാക്ടറി. ഇതിനായി പത്ത് കോടി അനുവദിക്കും.
- തോട്ടവിളകളുടെ കൃഷി പ്രോല്‍സാഹിപ്പിക്കും.
- പ്ലാന്‍റേഷൻ മേഖലയെ ശക്തിപ്പെടുത്തും. ഇതിനായി രണ്ട് കോടി രൂപ അനുവദിക്കും.
- പുതിയ തോട്ടവിളകളുടെ കൃഷി പ്രോല്‍സാഹിപ്പിക്കും. റംബുട്ടാൻ, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, തുടങ്ങിയവ കൃഷി ചെയ്യാനും ശേഖരിക്കാനും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും ഇതിനായി ആറ് മാസത്തിനുള്ളില്‍ പദ്ധതി തയാറാക്കും. പ്രാഥമിക പ്രവർത്തനങ്ങള്‍ക്കായി രണ്ട് കോടി അനുവദിക്കും.
- റബ്ബർ കര്‍ഷകര്‍ക്കുള്ള റബ്ബര്‍ സബ്‌സിഡി കുടിശികയുള്ളത് ഉടൻ വിതരണം ചെയ്യും. ഇതിനായി 50 കോടി രൂപ വകയിരുത്തും.
also read:തോട്ടം വിളകൾക്കായി പ്രത്യേക പാക്കേജ്