കേരളം

kerala

ETV Bharat / city

Adoption Row| അനുപമയുടെ പരാതിയില്‍ തെളിവെടുത്ത് ബാലാവകാശ കമ്മിഷൻ ; റിപ്പോര്‍ട്ട് ഡിസംബര്‍ ഒന്നിനകം - ശിശുക്ഷേമ സമിതി

Anupama's Missing Child Case | ബാലാവകാശ കമ്മിഷന്‍റെ തെളിവെടുപ്പ് അനുപമയിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തി ദത്തുനൽകിയെന്ന പരാതിയില്‍. സിഡബ്ല്യുസി ചെയർപേഴ്‌സണ്‍, ഷിജുഖാൻ, എസ്എച്ച്ഒ ബിജു എന്നിവർ ഹാജരായില്ല

ദത്ത് വിവാദം  Adoption Row  ബാലാവകാശ കമ്മിഷൻ തെളിവെടുപ്പ്  അനുപമ പരാതി  child rights commission  ബാലാവകാശ കമ്മിഷൻ  സിഡബ്ല്യുസി  ശിശുക്ഷേമ സമിതി  ഷിജുഖാൻ
Adoption Row| അനുപമയുടെ പരാതിയില്‍ ബാലാവകാശ കമ്മിഷൻ തെളിവെടുത്തു; ഡിസംബര്‍ 1നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ചെയർമാൻ

By

Published : Nov 24, 2021, 6:09 PM IST

തിരുവനന്തപുരം: അനുപമയിൽ നിന്ന് കുഞ്ഞിനെ വേർപെടുത്തി ദത്തുനൽകിയെന്ന പരാതിയിൽ (Adoption Raw) സംസ്ഥാന ബാലാവകാശ കമ്മിഷൻ തെളിവെടുത്തു. പരാതിക്കാരിയായ അനുപമ, പങ്കാളി അജിത്, ശിശുക്ഷേമ സമിതിയുടെ പ്രതിനിധി തുടങ്ങിയവർ ഹാജരായി. സിഡബ്ല്യുസി ചെയർപേഴ്‌സണ്‍ അഡ്വ.എന്‍ സുനന്ദ,ശിശുക്ഷേമ സമിതി മെമ്പർ സെക്രട്ടറി ഷിജുഖാൻ, അനുപമ പരാതി നൽകിയ സമയത്തെ പേരൂർക്കട എസ്എച്ച്ഒ ബിജു എന്നിവർ ഹാജരായില്ല.

സിഡബ്ല്യുസി ചെയർപേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദ, എസ്എച്ച്ഒ ബിജു എന്നിവർക്ക് ബാലാവകാശ കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. തുടക്കം മുതൽ കേസിൽ സംഭവിച്ച വീഴ്‌ചകള്‍ പരിശോധിച്ച് തീരുമാനത്തിലെത്തുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു.

അനുപമ, ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ എന്നിവരുടെ പ്രതികരണം

ഷിജുഖാന്‍ ഹാജരായില്ല

പൊലീസ് സ്റ്റേഷനിൽ ആദ്യം കൊടുത്ത പരാതികൾ, അവയ്ക്ക് ലഭിച്ച മറുപടികൾ എന്നിവയടക്കം എല്ലാ തെളിവുകളും അനുപമ കമ്മിഷന് കൈമാറി. കുഞ്ഞിനെ നഷ്‌ടപ്പെട്ടതിന് ശേഷമുള്ള ആറുമാസം എന്താണ് സംഭവിച്ചതെന്ന് തനിക്ക് തെളിയിക്കാൻ കഴിയുമെന്നും കുഞ്ഞിൻ്റെ അവകാശങ്ങൾ ഹനിക്കപ്പെട്ടതിന് താൻ ഉത്തരവാദി അല്ലെന്നും അനുപമ പറഞ്ഞു.

ഷിജുഖാൻ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പകരം ഹാജരായ ശിശുക്ഷേമസമിതി അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ ചില രേഖകൾ സമർപ്പിച്ചു. കമ്മിഷൻ ആവശ്യപ്പെട്ട കൂടുതൽ രേഖകൾ സമർപ്പിക്കാൻ രണ്ടുദിവസത്തെ സമയം കൂടി ശിശുക്ഷേമ സമിതി ചോദിച്ചിട്ടുണ്ട്.

പേരൂർക്കട എസ്‌എച്ച്‌ഒയ്ക്കാണ് ഹാജരാകാൻ നിർദേശം നൽകിയിരുന്നത്. എന്നാൽ സംഭവം നടന്ന സമയത്തെ എസ്എച്ച്ഒ അല്ല നിലവിലുള്ളതെന്ന് തെളിവെടുപ്പിന് പൊലീസ് ഉദ്യോഗസ്ഥർ ഹാജരായപ്പോഴാണ് വ്യക്തമായത്.

ഡിസംബര്‍ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

സിഡബ്ല്യുസി ചെയർപേഴ്‌സണോടും ആരോപണവിധേയനായ എസ്എച്ച്‌ഒയോടും ഡിസംബർ ഒന്നിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ വിശദീകരണം പരിശോധിച്ച് വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തും. വീഴ്‌ചയുണ്ടായോ എന്നറിയാൻ ശിശുക്ഷേമ സമിതി സമർപ്പിക്കുന്ന രേഖകളും പരിശോധിക്കും.

ഡിസംബർ ഒന്നിനകം എല്ലാവരുടെയും വിശദീകരണം തേടുന്നത് പൂർത്തിയാക്കി ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും കെ.വി മനോജ് കുമാർ പറഞ്ഞു. കേസിൽ ബാലാവകാശ കമ്മിഷൻ്റെ ആദ്യ ഹിയറിങ് ആണ് നടന്നത്.

Also read: Adoption Row | അമ്മപ്പോരാട്ട വിജയം ; അനുപമക്കൈകളില്‍ കുഞ്ഞ്

ABOUT THE AUTHOR

...view details