തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ പരാതി മുഖ്യമന്ത്രി അറിഞ്ഞിട്ടും കൈയൊഴിഞ്ഞെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് സിപിഎം നേതാവ് പി.കെ ശ്രീമതിയും അനുപമയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ശബ്‌ദരേഖയില്‍ ശ്രീമതി പറയുന്നു.
വിഷയത്തില്‍ നമുക്ക് റോള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കള്‍ പരാതി നേരത്തെ അറിഞ്ഞിട്ടും ഇടപെടാത്തതില്‍ വേദന ഉണ്ടെന്നാണ് അനുപമ പറയുന്നത്.