തിരുവനന്തപുരം:സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകി അടൂർ പ്രകാശ് എംപി. പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂവച്ചൽ ഫിർദൗസ് ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയ്ക്കാണ് അടൂർ പ്രകാശ് എംപി ഭക്ഷ്യ സാധനങ്ങൾ കൈമാറിയത്.
സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യ സാധനങ്ങൾ കൈമാറി അടൂർ പ്രകാശ് എംപി - ഭക്ഷ്യ സാധനങ്ങൾ കൈമാറി
പൂവച്ചൽ ഫിർദൗസ് ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ അടുക്കളയ്ക്കാണ്
ALSO READ:കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ചോദ്യം ചെയ്യും
പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റ് റ്റി.സനൽ കുമാറിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സത്യദാസ് പൊന്നെടുത്തുകുഴി ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സി ആർ ഉദയകുമാർ, എൽ രാജേന്ദ്രൻ ,എ സുകുമാരൻ നായർ , പൂവച്ചൽ സുധീർ, റിജു വർഗീസ്, സോണിയ ഇ കെ ,ഷീജ എസ് , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആർ.അനൂപ് കുമാർ, യു.ബി.അജിലാഷ്, അൻസർ, ജസ്റ്റിൻ ടി എസ് ,ഷാജഹാൻ അനിൽകുമാർ , ബെൻ റോയി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ പഞ്ചായത്തിലെ നിരവധി കുടുംബങ്ങളിലേക്കാണ് ഇവിടെനിന്ന് ഭക്ഷണപ്പൊതികൾ ദിനംപ്രതി എത്തിക്കുന്നത്.