തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിയ്ക്കാൻ നവംബർ 22ന് അദാലത്ത് നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭയുടെ തിരുവല്ലം സോണിലെ കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗരസഭയുടെ വെബ്സൈറ്റിലും സഞ്ചയ സൈറ്റിലും തിരുവല്ലം സോണൽ ഓഫീസിലും പട്ടിക ലഭ്യമാണ്.
കെട്ടിട നികുതി പിരിവ്: നവംബർ 22ന് അദാലത്ത് നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ - വീട്ടുകരം തട്ടിപ്പ്
തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിയ്ക്കുന്നതിന്‍റെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്.
കെട്ടിട നികുതി പിരിവ്: നവംബർ 22ന് അദാലത്ത് നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ
മറ്റ് സോണുകളിലെ കുടിശ്ശികയുടെ പട്ടിക 20നുള്ളിൽ പ്രസിദ്ധീകരിയ്ക്കുമെന്നും മേയർ വ്യക്തമാക്കി. വീട്ടുകരം അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയായി കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ മേയർ വ്യക്തമാക്കിയിരുന്നു.
Also read: വീട്ടുകരം തട്ടിയ സംഭവം : അടച്ച തുകയുടെ സുരക്ഷിതത്വം നഗരസഭ ഏറ്റെടുക്കുമെന്ന് മേയർ