കേരളം

kerala

ETV Bharat / city

എത്ര ഉന്നതനായാലും കുറ്റം ചെയ്താല്‍ ശിക്ഷ ഉറപ്പെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ - മന്ത്രി ഇ ചന്ദ്രശേഖരന്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനെ കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍.

ശ്രീറാംവെങ്കിട്ടരാമിനെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

By

Published : Aug 4, 2019, 1:43 PM IST

Updated : Aug 4, 2019, 2:24 PM IST

തിരുവനന്തപുരം: എത്ര ഉന്നതനായ ഉദ്യോഗസ്ഥനായലും തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. അത്തരക്കാര്‍ക്ക് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള പരിരക്ഷയും ലഭിക്കില്ല. തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തന്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഒരു അനാസ്ഥയും ഉണ്ടാകില്ല. സാധാരണ നിലയില്‍ എടുക്കണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനെ കുറിച്ചും പരിശോധ നടത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

എത്ര ഉന്നതനായാലും കുറ്റം ചെയ്താല്‍ ശിക്ഷ ഉറപ്പെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
Last Updated : Aug 4, 2019, 2:24 PM IST

ABOUT THE AUTHOR

...view details