തിരുവനന്തപുരം: ഇനി മുതൽ ഹെല്‍മറ്റില്‍ ക്യാമറ (camera in helmet) വച്ചാല്‍ പിടിവീഴും. ക്യാമറ ഘടിപ്പിച്ച് ഇരുചക്ര വാഹനം (Two wheelers) ഓടിക്കുന്ന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് (motor vehicle department) നിര്‍ദേശം നല്‍കി. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനവും യാത്രയും ഷൂട്ട് ചെയ്യാന്‍ ചിലര്‍ ഹെല്‍മറ്റിന് മുകളില്‍ ക്യാമറ ഘടിപ്പിക്കുന്നതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതു നിയമ വിരുദ്ധമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വിശദീകരണം.
ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിടിമുറുക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
ഇരുചക്ര വാഹനങ്ങളിലെ (Two wheelers) അഭ്യാസ പ്രകടനവും ഷൂട്ട് ചെയ്യാന്‍ ചിലര്‍ ഹെല്‍മറ്റിന് മുകളില്‍ ക്യാമറ ഘടിപ്പിക്കുന്നതും (camera in helmet ) ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനം.
മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ക്യാമറയുള്ള ഹെല്‍മറ്റ് ഉപയോഗിച്ചുള്ള കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനോടകം നടപടിയെടുത്തു. ക്യാമറയുള്ള ഹെല്‍മറ്റ് ഉപയോഗം ഡ്രൈവിങ്ങിലെ ശ്രദ്ധ കുറക്കുമെന്നും വാഹനം ഓടിക്കുന്നയാള്‍ വീഡിയോ എടുക്കുന്നതില്‍ ശ്രദ്ധിക്കുമ്പോള്‍ അപകടത്തില്‍പെടുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്.
ALSO READ:Mamata Banerjee| ബിജെപിയുടെ ക്രൂരതയെ കർഷകർ പേടിച്ചില്ല: മമത ബാനർജി