തിരുവനന്തപുരം : 64 ലിറ്റർ സ്‌പിരിറ്റ് കൈവശം വെച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മെഡിക്കൽ കോളജ് പൊതുജനം ലൈനിൽ താമസിക്കുന്ന ശ്രീകണ്ടേശ്വരം ബാബുവിനെയാണ് തിരുവനന്തപുരം രണ്ടാം അഡീ.അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
2009 ജൂൺ 17 നാണ് കേസിനാസ്‌പദമായ സംഭവം. മെഡിക്കൽ കോളജിലെ പൊതുജനം ലൈനിലുള്ള തൻ്റെ വീടിനോട് ചേർന്ന് കാറിൽ രണ്ടു കുപ്പികളിലായി സൂക്ഷിച്ചിരുന്ന സ്‌പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. സ്‌പിരിറ്റ് ഉപയോഗിച്ച് ഇയാൾ അനധികൃതമായി മദ്യം നിർമ്മിക്കുകയും വിൽപന നടത്തുകയും ചെയ്തിരുന്നു.