തിരുവനന്തപുരം: മദ്യലഹരിയില്‍ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. വിളപ്പിൽശാല സ്വദേശി സതി ( 45) ആണ് ബാലരാമപുരം പൊലീസിന്‍റെ പിടിയിലായത്. കരമന സ്വദേശി ശ്യാമി (36)നെയാണ് സതി കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ബാലരാമപുരം കട്ടച്ചൽകുഴിയിലായിരുന്നു സംഭവം.
മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ - balaramapuram murder news
മെയ് 30 നാണ് ബാലരാമപുരം കട്ടച്ചൽകുഴിയില്‍ കരമന സ്വദേശിയായ ശ്യാമിനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓട്ടോറിക്ഷ ഡ്രൈവറായ ശ്യാമും സതിയും വർഷങ്ങളായി കട്ടച്ചൽകുഴിയിലെ ഒരു സ്വകാര്യ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കമ്പിപാര കൊണ്ടുള്ള അടിയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം രക്ഷപെട്ട സതി വിഴിഞ്ഞത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഇന്നലെ ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിടിയിലായ പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും