കേരളം

kerala

ETV Bharat / city

യുവ എഞ്ചിനീയറുടെ മരണം : 2.19 കോടി രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവ് - യുവ എഞ്ചിനീയറുടെ മരണം വാർത്ത

2017 ഏപ്രിൽ 24നാണ് ഡെൽ ഇൻ്റർനാഷനലിൻ്റെ ബാംഗ്ലൂർ ഓഫിസിലെ സീനിയർ അനലിസ്റ്റ് ആയിരുന്ന പ്രണവ് വാഹനാപകടത്തിൽ മരിച്ചത്

vehicle accident news  man killed in accident news  2.19 crore compensation to family  2.19 crore compensation to family of man killed in accident  വാഹനാപകടത്തിൽ യുവ എഞ്ചിനീയറുടെ മരണം  യുവ എഞ്ചിനീയറുടെ മരണം  യുവ എഞ്ചിനീയറുടെ മരണം വാർത്ത  2.19 കോടി രൂപ നഷ്‌ടപരിഹാരത്തിന് കോടതി ഉത്തരവ്
വാഹനാപകടത്തിൽ യുവ എഞ്ചിനീയറുടെ മരണം: 2.19 കോടി രൂപ നഷ്‌ടപരിഹാരത്തിന് കോടതി ഉത്തരവ്

By

Published : Sep 23, 2021, 7:16 PM IST

തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രണവിൻ്റെ (28) കുടുംബത്തിന് 2.19 കോടി രൂപ നഷ്‌ടപരിഹാരം നൽകാന്‍ കോടതി ഉത്തരവ്.

തിരുവനന്തപുരം നഷ്‌ടപരിഹാര കോടതി ജഡ്‌ജി ശേഷാദ്രിനാഥൻ്റേതാണ് ഉത്തരവ്. ഡെൽ ഇൻ്റർനാഷനലിൻ്റെ ബെംഗളൂരു ഓഫിസിലെ സീനിയർ അനലിസ്റ്റ് ആയിരുന്ന പ്രണവ് 2017 ഏപ്രിൽ 24നാണ് വാഹനാപകടത്തിൽ മരിച്ചത്.

പ്രണവ് ബൈക്കിൽ യാത്ര ചെയ്‌ത് വരവേ തിരുവനന്തപുരം മരുതുംകുഴി പാലത്തിന് സമീപം, പുറകിൽ നിന്ന് വേഗതയിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റുകിടന്ന പ്രണവിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കേസിലെ രണ്ടാം എതിർകക്ഷിയായ ചോള എം.എസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് പ്രണവിൻ്റെ ഭാര്യക്കും മാതാപിതാക്കൾക്കുമായി നഷ്‌ടപരിഹാരത്തുക നല്‍കേണ്ടത്.

ആശ്രിതർക്ക് അനുവദിച്ച 1,58,65,184 രൂപയും ഹർജി ഫയൽ ചെയ്‌ത 2017 നവംബർ മുതൽ അനുവദിച്ച 8% പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് 2.19 കോടി.

ABOUT THE AUTHOR

...view details