കേരളം

kerala

ETV Bharat / city

അഭയ കേസ്; പ്രതികളുടെ അറസ്‌റ്റ് ഉത്തമ ബോധ്യത്തിലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

സിബിഐ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ 49ആം സാക്ഷിയായിട്ടാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാർ നായർ മൊഴി നൽകിയത്.

abhaya murder case in court  abhaya case latest news  അഭയ കേസ് വാര്‍ത്തകള്‍  അഭയ കേസ് പ്രതികള്‍  തിരുവനന്തപുരം സിബിഐ വാര്‍ത്തകള്‍
അഭയ കേസ്

By

Published : Nov 3, 2020, 7:59 PM IST

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ശക്‌തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി.നന്ദകുമാർ നായർ. കേസിലെ ശാസ്‌ത്രീയ തെളിവുകൾ, അടയ്ക്ക രാജു അടക്കമുള്ള നിർണായക സാക്ഷി മൊഴികളും പ്രതികളെ അറസ്റ്റ് ചെയ്യാൻ സഹായകമായി എന്നും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ 49ആം സാക്ഷിയായിട്ടാണ് നന്ദകുമാർ നായർ മൊഴി നൽകിയത്. അഭയ കേസിന്‍റെ കുറ്റപത്രം സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാർ നായർ.

2008 നവംബർ 18നാണ് അഭയ കേസ് പ്രതികളെ തന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ‌2009 ജൂലൈ 17ന് പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം താൻ സമർപ്പിച്ചിരുന്നുവെന്നും എസ്.പി നന്ദകുമാർ നായർ കോടതിയിൽ മൊഴി നൽകി. അഭയ കേസിന്‍റെ അന്വേഷണം 2008 നവംബർ ഒന്നിനാണ് താൻ ഏറ്റെടുത്തത്. അന്വേഷണം ഏറ്റെടുത്ത് 17 ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തതെന്നും നന്ദകുമാർ നായർ കോടതിൽ മൊഴി നൽകി. 13 സിബിഐ ഉദ്യോഗസ്ഥർ അഭയകേസ് 16 വർഷത്തിനുള്ളിൽ മാറി മാറി അന്വേഷിച്ചെങ്കിലും പ്രതികളെ നന്ദകുമാർ നായരാണ് അറസ്റ്റ് ചെയ്യുന്നത്. 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ.

ABOUT THE AUTHOR

...view details