കേരളം

kerala

ETV Bharat / city

ബിജെപി മരംമുറി ഏറ്റുപിടിക്കുന്നത് കുഴല്‍പ്പണത്തില്‍ ക്ഷതമേറ്റതിനാലെന്ന് വിജയരാഘവൻ - എ വിജയരാഘവൻ

നിയമവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് എ വിജയരാഘവൻ.

a vijayaragavan against bjp  kuzhalpanam case  cpm against bjp  കുഴല്‍പ്പണം കേസ്  മരംമുറി കേസ്  എ വിജയരാഘവൻ  ബിജെപി കേസ്
എ. വിജയരാഘവൻ

By

Published : Jun 9, 2021, 4:55 PM IST

Updated : Jun 9, 2021, 5:29 PM IST

തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസ് സംബന്ധിച്ച് പ്രതികരണവുമായെത്തിയ ബിജെപിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കൊടകര കുഴൽപ്പണ കേസിൽ ക്ഷതമേറ്റതുകൊണ്ടാണ് ബിജെപി മരംമുറി വിഷയത്തില്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

എ വിജയരാഘവന്‍റെ പ്രതികരണം

also read: മുട്ടിൽ വനംകൊള്ള; ഹർജി തള്ളി ഹൈക്കോടതി

കുഴൽപ്പണ കേസ് ജനങ്ങളോട് വിശദീകരിക്കാൻ ബിജെപിക്കായില്ല. ആ പാര്‍ട്ടിയുടെ വിശ്വാസ്യത തകർന്നു. ജനങ്ങളെ അഭിമുഖീകരിക്കാൻ പോലും കഴിയാതായി. സംസ്ഥാന പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് അന്വേഷണത്തിന്‍റെ മുന നീങ്ങുന്നത്.

കുഴൽപ്പണക്കേസിൽ ഒന്നും പറയാനില്ലാത്തത് കൊണ്ട് ബിജെപി വേറെ ചിലത് പറയുകയാണ്. നിയമവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.

Last Updated : Jun 9, 2021, 5:29 PM IST

ABOUT THE AUTHOR

...view details