കേരളം

kerala

ETV Bharat / city

ദേശീയപാത വികസനം : 97.15 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചെന്ന് മുഹമ്മദ് റിയാസ് - കേരളത്തിലെ ദേശീയപാത നവീകരണം കേന്ദ്ര അനുമതി

ഏഴ് പദ്ധതികള്‍ക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്

ദേശീയപാത വികസനം മുഹമ്മദ് റിയാസ്  NH development in kerala  kerala minister on NH development  97.15 crore allotted for kerala NH development  കേരളത്തിലെ ദേശീയപാത നവീകരണം കേന്ദ്ര അനുമതി  റോഡ് വീകരണം പൊതുമരാമത്ത് മന്ത്രി
ദേശീയപാത വികസനം: 97.15 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്

By

Published : Dec 22, 2021, 7:30 PM IST

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകളില്‍ 97.15 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏഴ് പദ്ധതികള്‍ക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍ദേശം പരിഗണിച്ചാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം അനുവദിച്ചത്.

ദേശീയപാത 185 ല്‍ ഇടുക്കിയില്‍ രണ്ട് സ്‌ട്രെച്ചുകളിലാണ് നവീകരണത്തിന് അനുമതി ലഭിച്ചത്. വള്ളക്കടവ്-ചെളിമട സ്‌ട്രെച്ചില്‍ 22.94 കിലോ മീറ്റര്‍ വികസിപ്പിക്കാന്‍ 30.32 കോടി രൂപയാണ് അനുവദിച്ചത്. വെള്ളയാംകുടി മുതല്‍ ഡബിള്‍ കട്ടിങ് വരെ റോഡ് നവീകരണത്തിന് 22.44 കോടി രൂപയും അനുവദിച്ചു. ഇവിടെ 13.83 കിലോ മീറ്റര്‍ റോഡിന്‍റെ നവീകരണമാണ് നടക്കുക.

Also read:രാജകുമാരിയിൽ പുലിപ്പൂച്ച വാഹനം ഇടിച്ച് ചത്തു

ദേശീയപാത 766 ല്‍ കുന്നമംഗലം മുതല്‍ മണ്ണില്‍ക്കടവ് വരെ 10 കിലോ മീറ്റര്‍ റോഡ് നവീകരണത്തിന് 15.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ പാത 183 എയില്‍ കൈപ്പത്തൂര്‍-പത്തനംതിട്ട സെന്‍റ് സ്റ്റീഫന്‍സ് ജങ്‌ഷന്‍ വരെ 9.45 കോടി രൂപയുടെ പ്രവൃത്തിയാണ് നടത്തുക. ഇവിടെ 5.64 കിലോമീറ്റര്‍ റോഡ് നവീകരിക്കും.

കോഴിക്കോട് അടിവാരത്തെ എലിക്കാട് പാലം പുനരുദ്ധാരണത്തിന് 65 ലക്ഷം രൂപയും എറണാകുളം വെല്ലിങ്ടണ്‍ ഐലന്‍ഡ്-കൊച്ചി ബൈപ്പാസ് റോഡിലെ മൂന്ന് പാലങ്ങളുടെ പുനരുദ്ധാരണത്തിനായി 8.33 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എട്ട് ബ്ലാക്‌സ്‌പോട്ടുകളില്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനം നടത്താന്‍ 10.4 കോടി രൂപയുടെ പ്രവൃത്തികള്‍ക്കും അംഗീകാരം ലഭിച്ചു.

മണര്‍കാട്, കഞ്ഞിക്കുഴി, പാറത്തോട്, പത്തൊമ്പതാം മൈല്‍, ഇരട്ടുനട, വടവാതൂര്‍, പതിനാലാം മൈല്‍, ആലംപള്ളി എന്നി ബ്ലാക്‌സ്‌പോട്ടുകളിലാണ് പ്രവൃത്തി നടത്തുക. സാങ്കേതിക അനുമതി കൂടി ലഭിച്ച സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

ABOUT THE AUTHOR

...view details