തിരുവനന്തപുരം:സംസ്ഥാനത്തിന് 8,86,960 ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി ലഭിച്ചു. എട്ട് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കൊവാക്‌സിനുമാണ് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിവിടങ്ങളിൽ കൊവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നീ ജില്ലകളിൽ കൊവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കൊവീഷീല്‍ഡും കൂടിയെത്തി.
സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയതോടെ വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഇന്ന് ആകെ 2,37,528 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
READ MORE:KERALA COVID UPDATE: സംസ്ഥാനത്ത് 23,500 പേര്‍ക്ക് കൊവിഡ്; ടി.പി.ആര്‍ 14.49