തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ 59 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 100 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്നലെ ഒരാൾക്ക് ആൻ്റിജൻ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചത്. നിലവില്‍ ജയിലിലെ 972 തടവുകാരെയും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.
പൂജപ്പുര സെൻട്രൽ ജയിലില്‍ 59 തടവുകാർക്ക് കൊവിഡ് - തടവുകാർക്ക് കൊവിഡ്
100 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ 972 തടവുകാരെയും പരിശോധനക്ക് വിധേയമാക്കും.
![പൂജപ്പുര സെൻട്രൽ ജയിലില്‍ 59 തടവുകാർക്ക് കൊവിഡ് covid positive poojappura central jail poojappura central jail news jail inmates tested covid positive പൂജപ്പുര സെൻട്രൽ ജയിലില്‍ കൊവിഡ് തടവുകാർക്ക് കൊവിഡ് പത്മനാഭ സ്വാമി ക്ഷേത്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8391900-thumbnail-3x2-jail.jpg)
പൂജപ്പുര സെൻട്രൽ ജയിലില്‍ 59 തടവുകാർക്ക് കൊവിഡ്
ഇതിനിടെ തിരുവനന്തപുരം നഗരത്തിൽ അഞ്ച് പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. വട്ടിയൂർക്കാവ്, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിലെ രണ്ടു പേർക്കും പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷയിലുള്ള ഒരാൾക്കും തിരുവനന്തപുരം എ.ആർ ക്യാമ്പിലെ ഒരാൾക്കും തിരുവനന്തപുരം സിറ്റി പൊലീസിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.