തിരുവനന്തപുരത്ത്:500 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രധാന സൂത്രധാരനെ പിടികൂടി എക്‌സൈസ്. കഞ്ചാവ് കടത്തി കൊണ്ട് വന്ന കേസിലെ മുഖ്യ സൂത്രധാരനായ ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി ജയചന്ദ്രൻ നായരാണ് പിടിയിലായത്.
500 കിലോ കഞ്ചാവ് പിടിച്ച സംഭവം; മുഖ്യ പ്രതി പിടിയില്‍ - കഞ്ചാവ് പിടിച്ചു
ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി ജയചന്ദ്രൻ നായരാണ് പിടിയിലായത്. കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് ജയചന്ദ്രന്‍റെ ഗോഡൗണിൽ സൂക്ഷിച്ച ശേഷം സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാനായിരുന്നു സംഘത്തിന്‍റെ നീക്കം.
കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ ആന്ധ്രാ സ്വദേശിയായ രാജു ഭായി എന്നയാളുമായി നേരിട്ട് ബന്ധമുള്ളയാളാണ് അറസ്റ്റിലായ ജയചന്ദ്രൻ. കോഴിക്കോട് സ്വദേശിയായ ജിതിൻ രാജ് കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് ജയചന്ദ്രന്‍റെ ഗോഡൗണിൽ സൂക്ഷിച്ച ശേഷം കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാനായിരുന്നു സംഘത്തിന്‍റെ നീക്കം. ഹിന്ദി നന്നായി സംസാരിക്കുന്ന ജയചന്ദ്രൻ നായരാണ് രാജു ഭായി അടക്കമുള്ളവരോട് ആശയ വിനിമയം നടത്തിയും കഞ്ചാവ് കൊണ്ടു വന്ന വാഹനത്തിന് നിർദേശം നൽകിയതെന്നും എക്സൈസ് കണ്ടെത്തി.
കള്ളനോട്ട് കേസിൽ അടക്കം പ്രതിയായിട്ടുള്ള ആളാണ് ജയചന്ദ്രൻ. മത്സ്യവ്യാപാരം മറയാക്കി മയക്കുമരുന്നും മദ്യവും കൊണ്ടുവരുന്നതിന് ജയചന്ദ്രൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായി എക്‌സൈസ് അറിയിച്ചു. കഞ്ചാവ് പിടികൂടിയത് മുതൽ എക്സൈസ് നിരീക്ഷണത്തിലായിരുന്ന ജയചന്ദ്രനെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.