കേരളം

kerala

ETV Bharat / city

കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി - undefined

എൻജിൻ തകരാറുമൂലം ബോട്ട് നിയന്ത്രണം തെറ്റി ഉൾക്കടലിൽ ഒഴുകി നടക്കുകയായിരുന്നെന്ന് രക്ഷപ്പെട്ട് മടങ്ങിയവർ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍

By

Published : Jul 20, 2019, 1:41 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. ലൂയിസ്, ബെന്നി, ആന്‍റണി, യേശുദാസന്‍ എന്നിവരാണ് മടങ്ങിയെത്തിയത്. ബുധനാഴ്ചയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. മടങ്ങിയെത്തിയ നാല് പേരും അവശനിലയിലാണ്. ഇവരെ വിഴിഞ്ഞം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എൻജിൻ തകരാറുമൂലം ബോട്ട് നിയന്ത്രണം തെറ്റി ഉൾക്കടലിൽ ഒഴുകി നടക്കുകയായിരുന്നെന്ന് രക്ഷപ്പെട്ട് മടങ്ങിയവർ പറഞ്ഞു. ഇവർ തന്നെ യന്ത്രത്തകരാര്‍ പരിഹരിച്ച് കരയിലേക്ക് മടങ്ങുകയായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details