കേരളം

kerala

ETV Bharat / city

ഐഎഫ്എഫ്‌കെ ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് ; എന്‍ട്രികള്‍ ഓഗസ്റ്റ് 11 മുതല്‍ സമര്‍പ്പിക്കാം - രാജ്യാന്തര ചലച്ചിത്രമേള

കൊവിഡ് നിയന്ത്രണ വിധേയമായതോടെയാണ് രാജ്യാന്തര ചലച്ചിത്രമേള വീണ്ടും ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചത്.

27th edition of iffk  IFFK  iffk to be held from december 7  international film festival of kerala  iffk 2022  കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള  കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള ഡിസംബറില്‍  ഐഎഫ്എഫ്‌കെ ഡിസംബര്‍ 9 മുതല്‍  ഐഎഫ്എഫ്‌കെ ഡിസംബറില്‍  രാജ്യാന്തര ചലച്ചിത്രമേള
ഐഎഫ്എഫ്‌കെ ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് ; എന്‍ട്രികള്‍ ഓഗസ്റ്റ് 11 മുതല്‍ സമര്‍പ്പിക്കാം

By

Published : Aug 8, 2022, 10:13 PM IST

തിരുവനന്തപുരം:27-ാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള (IFFK) ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് പതിപ്പുകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നടത്തിയത്. കൊവിഡ് നിയന്ത്രണ വിധേയമായതോടെയാണ് മേള പതിവുപോലെ ഡിസംബറിലേക്ക് തിരിച്ചെത്തിയത്.

അന്താരാഷ്‌ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ചാണ് ഡിസംബറില്‍ തന്നെ മേള നടത്തുന്നത്. ചലച്ചിത്ര അക്കാദമി ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഗതകാല പ്രൗഢിയോടെ ചലച്ചിത്ര മേളയുടെ ആവേശം തിരിച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.

അന്താരാഷ്‌ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡെ, ലോക സിനിമ തുടങ്ങിയ പൊതുവിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. ചലച്ചിത്രങ്ങള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തിയാക്കിയവ ആയിരിക്കണം.

മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ 2022 ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും. 2022 സെപ്റ്റംബര്‍ 11 വൈകീട്ട് അഞ്ച് മണി വരെ iffk.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ അയക്കുന്നതിന്‍റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

ABOUT THE AUTHOR

...view details