തിരുവനന്തപുരം: സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിയായ സിൽവർ ലൈന് സംസ്ഥാന സർക്കാർ വിഹിതമായ 2,100 കോടി രൂപ വായ്‌പയായി കിഫ്ബി നൽകും. പദ്ധതി നിർവഹണത്തിനായി കിഫ്ബിയുടെ നിർദേശപ്രകാരം കേരള റെയിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിനെ നിയോഗിച്ച് ഗതാഗതവകുപ്പ് ഉത്തരവ് പുറത്തിറക്കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനാണ് 2,100 കോടി രൂപ വായ്‌പ നൽകുന്നത്. 955.1 3 ഹെക്‌ടര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ അനുസരിച്ചാകും നടപടിക്രമങ്ങൾ. ഇതിനായി ജില്ല അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ കലക്‌ടര്‍മാരുടെ ഓഫിസുകൾ സ്ഥാപിക്കും.