കേരളം

kerala

ETV Bharat / city

Omicron Kerala : സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോണ്‍, അതീവ ജാഗ്രത - ഒമിക്രോണ്‍ പിടിമുറുക്കുന്നു

സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 57 ആയി

19 more Omicron cases reported in Kerala  Omicron Kerala  സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോണ്‍  കേരളത്തിൽ ഒമിക്രോണ്‍  കേരളത്തിലെ ഒമിക്രോണ്‍ കേസുകൾ  ഒമിക്രോണ്‍ പിടിമുറുക്കുന്നു  എറണാകുളത്ത് 11 പേർക്ക് ഒമിക്രോണ്‍
Omicron Kerala: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോണ്‍, അതിവ ജാഗ്രത

By

Published : Dec 26, 2021, 9:21 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ തിരിച്ചറിഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ യുകെയിൽ നിന്ന് വന്നതാണ്. യുഎഇ( 2) , അയർലാൻഡ്(2), സ്‌പെയിന്‍(1), കാനഡ (1), ഖത്തര്‍ (1), നെതര്‍ലന്‍ഡ് (1) എന്നിങ്ങനെയാണ് മറ്റ് രോഗികളുടെ വിവരങ്ങൾ.

തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവർ യുകെ (1), ഘാന (1), ഖത്തര്‍(1) എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂരിലുള്ളയാള്‍ യുഎഇയില്‍ നിന്നും കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്.

ALSO READ: Kerala Covid Updates | സംസ്ഥാനത്ത് 1,824 പേര്‍ക്ക് കൂടി കൊവിഡ് ; 3,364 പേര്‍ക്ക് രോഗമുക്തി

അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ശരിയായ വിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ കുത്തിവയ്‌പ്പ് എടുക്കേണമെന്നും മന്ത്രി നിർദേശിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details