തിരുവനന്തപുരം:വിതുരയിൽ ആറു നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരൻ മരിച്ചു. കണ്ണൂർ തലക്കുളം സ്വദേശിയും ഐസർ ഫിസിക്‌സ് ഡിപ്പാർട്ട്മെൻ്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിൻ്റെ മകനാണ് മരിച്ചത്. ഐസറിലെ ജീവനക്കാരുടെ ആറു നില ക്വാട്ടേഴ്‌സിന് മുകളിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്.
ആറു നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം - Vithura IISER campus 12 year old boy death
ക്വാട്ടേഴ്‌സിൽ മുറിയുടെ ജനലിലൂടെയാണ് കുട്ടി താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവരം.
ആറു നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം
അപകട സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകുന്നേരം അഞ്ചു മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാട്ടേഴ്‌സിലെ മുറിയുടെ ജനൽ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ALSO READ:റഷ്യയ്ക്ക് അടുത്ത പ്രഹരം ; ഫേസ്‌ബുക്കിന് പിന്നാലെ മാധ്യമങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ നിരോധിച്ച് ഗൂഗിള്‍