തിരുവനന്തപുരം :സർക്കാരിന് 1.39 കോടി നഷ്ടം വരുത്തിവെച്ച കെ.എസ്.ആര്‍.ടി.സി എന്‍ജിനിയര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എറണാകുളം ഡിപ്പോയിലെ അഡ്‌മിനിസ്‌ട്രേഷന്‍ ബ്‌ളോക്ക് നിര്‍മ്മാണത്തിലുണ്ടായ അപാകതയെ തുടര്‍ന്ന് സര്‍ക്കാരിന് 1.39 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയ ചീഫ് എന്‍ജിനിയര്‍ ആര്‍. ഇന്ദുവിനെതിരെയാണ് ധനകാര്യപരിശോധനാ വിഭാഗം നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഇന്ദുവിനെ സസ്‌പെൻഡ് ചെയ്യണമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സാമ്പത്തികപരവും സാങ്കേതിക പരവുമായ ക്രമക്കേടുകള്‍ക്ക് ബിന്ദു ഉത്തരവാദിയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചീഫ് എന്‍ജിനിയര്‍ എന്ന നിലയില്‍ ഇന്ദു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശയുണ്ട്.