കേരളം

kerala

ETV Bharat / city

യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം: കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.കെ കൃഷ്‌ണദാസ്

മൊഴി മാറ്റി പറയാനായി അരുണിന്‍റെ കുടുംബത്തെയും ദൃസാക്ഷികളെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും പി.കെ കൃഷ്‌ണദാസ് ആരോപിച്ചു.

യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം  അരുണ്‍ കുമാർ കൊലക്കേസ് പികെ കൃഷ്‌ണദാസ്  പൊലീസിനെതിരെ പികെ കൃഷ്‌ണദാസ്  അരുണ്‍ കുമാർ കൊലക്കേസ് അട്ടിമറി  പികെ കൃഷ്‌ണദാസ് ആരോപണം  pk krishnadas against police  pk krishnadas allegation latest  tharoor yuva morcha leader murder  arun kumar murder case latest
യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം: കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.കെ കൃഷ്‌ണദാസ്

By

Published : Mar 17, 2022, 1:52 PM IST

പാലക്കാട്: യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറിന്‍റെ കൊലപാതകക്കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. ആഭ്യന്തര വകുപ്പിന്‍റെ ഇടപെടലിനെ തുടര്‍ന്ന് സിപിഎമ്മുകാരായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ്. മൊഴി മാറ്റി പറയാനായി അരുണിന്‍റെ കുടുംബത്തെയും ദൃസാക്ഷികളെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും പി.കെ കൃഷ്‌ണദാസ് ആരോപിച്ചു.

കൊല്ലപ്പെട്ട അരുണ്‍ കുമാറിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.കെ കൃഷ്‌ണദാസ്. അരുണിന്‍റേത് രാഷ്ട്രീയ കൊലയല്ല, കുടുംബ പ്രശ്‌നമാണെന്നും, കൂടുതല്‍ പ്രതികള്‍ ഇല്ലെന്നും പറയാന്‍ ബന്ധുക്കളെ പൊലീസ് നിര്‍ബന്ധിച്ചത് കേസ് അട്ടിമറിക്കാനാണ്. സിപിഎം ജില്ല സെക്രട്ടറി പറഞ്ഞത് പോലെയാണ് പൊലീസ് പ്രവര്‍ത്തിച്ചത്.

തരൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണത്തിനിരയാകുകയാണ്. ഇതേ പ്രതികള്‍ തന്നെ മുന്‍പും യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സംഭവം നിസാരവത്ക്കരിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പി.കെ കൃഷ്‌ണദാസ് വ്യക്തമാക്കി.

Also read: വധഗൂഢാലോചനക്കേസ്: സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കറിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്‌ഡ്

ABOUT THE AUTHOR

...view details