പാലക്കാട്:ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ കടത്തിയ എട്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം കണയന്നൂർ ചേരാനെല്ലൂർ പച്ചാളം മടത്തിങ്കൽപറമ്പ് എബിൻ (26) ആണ് അറസ്‌റ്റിലായത്. ഞായറാഴ്‌ച രാവിലെ ഏഴിനാണ് സംഭവം.
വാളയാറിൽ 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ - വാളയാറിൽ മയക്കുമരുന്ന് വേട്ട
എറണാകുളം സ്വദേശി എബിൻ ആണ് പിടിയിലായത്
വാളയാറിൽ 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ എം.എം നാസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാളയാർ സർക്കിൾ ഇൻസ്‌പെക്‌ടർ മുഹമ്മദ് ഹാരിസും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. പ്രതിയെ പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ALSO READ:കാസർകോട് വൻ ലഹരിമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍