കേരളം

kerala

ETV Bharat / city

കഞ്ചാവ്‌ വലിക്കാൻ വിസമ്മതിച്ച യുവാവിന് ക്രൂര മർദനം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് - young man

ഞായറാഴ്‌ച(9-10-2022) രാത്രി എട്ടോടെ വരോട്ടെ സ്വകാര്യ ഷോപ്പിങ്‌ കോംപ്ലക്‌സിന് മുന്നിലാണ്‌ അക്രമമുണ്ടായത്. മുഹമ്മദ് റിഹാൻ എന്ന യുവാവിനാണ് മർദനമേറ്റത്.

കഞ്ചാവ്‌ വലിക്കാൻ വിസമ്മതിച്ച യുവാവിന് മർദനം  young man beaten up for refusing to smoke Cannabis  പാലക്കാട് യുവാവിനെ സംഘം ചേർന്ന് മർദിച്ചു  മരവടിയും സോഡാക്കുപ്പിയും ഉപയോഗിച്ച് മർദനം  Palakkad Crime News  youth was brutally beaten by the gang  മുൻവൈരാഗ്യത്തിന്‍റെ പേരിൽ മർദനം
കഞ്ചാവ്‌ വലിക്കാൻ വിസമ്മതിച്ച യുവാവിന് ക്രൂര മർദനം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്

By

Published : Oct 11, 2022, 5:22 PM IST

പാലക്കാട്: കഞ്ചാവ്‌ വലിക്കാൻ വിസമ്മതിച്ച യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു. വരോട് ചൊക്കിച്ചെന്‍റകത്ത് വീട്ടിൽ മുഹമ്മദ് റിഹാനാണ്(20) മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം തോട്ടക്കര സ്വദേശികളായ മുനീർ, ഷറഫലി, ഷാനവാസ് വരോട് സ്വദേശി ഗഫൂർ എന്നിവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കഞ്ചാവ്‌ വലിക്കാൻ വിസമ്മതിച്ച യുവാവിന് ക്രൂര മർദനം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്

ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) രാത്രി എട്ടോടെ വരോട്ടെ സ്വകാര്യ ഷോപ്പിങ്‌ കോംപ്ലക്‌സിന് മുന്നിലാണ്‌ സംഭവം. സുഹൃത്തുക്കളുമൊത്ത് ഷോപ്പിങ്‌ കോംപ്ലക്‌സിൽ നിൽക്കുകയായിരുന്ന റിഹാനെ ബൈക്കിലെത്തിയ ഷാനവാസ് കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ചു. ഇത് എതിർത്തതിനാൽ ബൈക്കിലെത്തിയ മുനീർ, ഷറഫലി, ഗഫൂർ, ഷാനവാസ്‌ എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നുവെന്ന്‌ മുഹമ്മദ് റിഹാൻ പറയുന്നു.

മരവടിയും സോഡാക്കുപ്പിയും ഉപയോഗിച്ചായിരുന്നു മർദനം. പിടിച്ചുമാറ്റാൻ വന്ന റിഹാന്‍റെ ബാപ്പയ്‌ക്കും പരിക്കേറ്റു. വലത് കൈയിലും മുഖത്തും തലയ്‌ക്കും പരിക്കേറ്റ റിഹാൻ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

മദ്യപിക്കുന്നത് ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് പ്രതികൾക്ക് റിഹാനുമായി മുൻ വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫിസർ എം സുജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details