പാലക്കാട്: നഗരസഭയായി മാറിയിട്ടും കാര്യക്ഷമമായ മാലിന്യ സംസ്കരണ സംവിധാനമില്ലാത്തത് പട്ടാമ്പിയിൽ പല വിവാദങ്ങൾക്കും സമരങ്ങൾക്കും കാരണമായിട്ടുണ്ട്. പട്ടാമ്പി നഗരത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശങ്കരമംഗലത്തുള്ള മാലിന്യ സംസ്കരണ പ്ലാന്‍റിൽ തള്ളുകയായിരുന്നു പതിവ്. എന്നാൽ ഇതിനെല്ലാം പരിഹാരമെന്നോണമാണ് ഇപ്പോൾ ആധുനിക മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമിക്കുന്നത്.
പട്ടാമ്പിയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുന്നു - പാലക്കാട് വാര്‍ത്തകള്‍
നഗരസഭയുടെ നേതൃത്വത്തിൽ 32 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമിക്കുന്നത്. മുണ്ടുർ ഐ.ആർ.ടി.സിയുടെ സഹകരണത്തോടെയാണ് പ്ലാന്‍റ് തയാറാക്കുന്നത്.

നിലവിൽ ശങ്കരമംഗലത്തുള്ള പ്ലാന്‍റ് നവീകരിച്ചാണ് ആധുനിക സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. മുണ്ടുർ ഐ.ആർ.ടി.സിയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുക. നഗരസഭ അധികൃതർ പദ്ധതി പ്രദേശം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. 32 ലക്ഷം രൂപ ചിലവഴിച്ച് നിർമിക്കുന്ന പദ്ധതിയിൽ ഒരുദിവസം മൂന്ന് ടൺ മാലിന്യം സംസ്കരിക്കാൻ കഴിയും. ദിവസേന ഒരു ടണ്ണോളം മാലിന്യം പ്ലാന്‍റിൽ എത്തുന്നുണ്ട്. പുതിയ പ്ലാന്‍റിൽ ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവ വളം ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനം ഉണ്ടാകും. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൊടിക്കുന്നതിനായി പ്രത്യേക മെഷീനുകൾ സ്ഥാപിക്കും. ഇത്തരത്തിൽ പൊടിയാക്കിയ പ്ലാസ്റ്റിക്ക് വിൽപന നടത്തുകയും റോഡ് നിർമാണത്തിന് ഉപയോഗിക്കുകയും ചെയ്യും. പ്ലാന്‍റിൽ മെഷീനുകൾ സ്ഥാപിക്കാനുള്ള ഹാളിന്‍റെ നവീകരണം നടന്നു വരുകയാണ്.