കേരളം

kerala

ETV Bharat / city

വാളയാർ പെൺകുട്ടികളുടെ അമ്മ അറസ്റ്റിൽ - പാലക്കാട് വാർത്തകൾ

ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച പൊലീസിനെ തടഞ്ഞതിനാണ് അറസ്‌റ്റ്

Walayar girls' mother arrested  വാളയാർ പെൺകുട്ടികളുടെ അമ്മ അറസ്റ്റിൽ  ഗോമതി  പാലക്കാട്  പാലക്കാട് വാർത്തകൾ  palakkad news
വാളയാർ പെൺകുട്ടികളുടെ അമ്മ അറസ്റ്റിൽ

By

Published : Feb 10, 2021, 6:02 PM IST

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ അറസ്റ്റിൽ. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച പൊലീസിനെ തടഞ്ഞതിനാണ് അറസ്‌റ്റ്. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡിനു സമീപത്തുള്ള സമരപ്പന്തലിൽ ആറ് ദിവസമായി നിരാഹാരമിരിക്കുകയായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് തീരുമാനിച്ചത് . ഇത് തടയാൻ ശ്രമിച്ച പെൺകുട്ടികളുടെ അമ്മ ഉൾപ്പെടെ 15ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സമരക്കാരെ പൊലീസ് മർദ്ദിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. നാളെ മുതൽ പെൺക്കുട്ടികളുടെ അമ്മ നിരാഹാരം ഇരിക്കാൻ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details