കേരളം

kerala

ETV Bharat / city

98 ശതമാനം വാഗ്‌ദാനങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ - സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത്

'സാന്ത്വന സ്പര്‍ശം' പരാതി പരിഹാര അദാലത്ത് തുടരുന്നു.

vs sunilkumar on government policy  vs sunilkumar news  സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത്  വി.എസ് സുനില്‍ കുമാര്‍
98 ശതമാനം വാഗ്‌ദാനങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

By

Published : Feb 9, 2021, 4:51 PM IST

പാലക്കാട്: താഴെ തട്ടിലേക്കിറങ്ങിയുള്ള വികസനമാണ് സര്‍ക്കാര്‍ സമീപനമെന്നും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, കുടിവെള്ളം, കാര്‍ഷിക ക്ഷേമം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയിട്ടുള്ളതെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. 'സാന്ത്വന സ്പര്‍ശം' പരാതി പരിഹാര അദാലത്ത് രണ്ടാം ദിനം ഷൊര്‍ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രകടനപത്രികയില്‍ പറഞ്ഞ 98 ശതമാനം വാഗ്ദാനങ്ങളും അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

6.8 ലക്ഷം കുട്ടികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നത്. ഇത് പൊതുവിദ്യാഭ്യാസ വിദ്യാഭ്യാസ മേഖലയുടെ വലിയ നേട്ടമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന്, ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാരെ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്ത് പൊതുജനാരോഗ്യ സംരക്ഷണ മേഖലയില്‍ മികച്ച സംസ്ഥാനമായി കേരളം മാറി. 12 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിനോടകം വാട്ടര്‍ കണക്ഷനുകള്‍ നല്‍കുകയും മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതികള്‍ പുനസ്ഥാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 6.7 ലക്ഷം ടണ്ണില്‍ നിന്ന് 14.9 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ സാധിച്ചു.

ഒന്നില്‍ നിന്ന് 2.34 ലക്ഷം ഹെക്ടറിലേക്ക് നെല്‍ കൃഷി വര്‍ധിച്ചു. കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിച്ചു. ഒരുദിവസം 52 രൂപ നിരക്കില്‍ സാധാരണക്കാരായ 60 ലക്ഷം കുടുംബങ്ങള്‍ക്കാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കി വരുന്നത്. കൊവിഡ് കാലത്ത് 88 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാന്‍ സാധിച്ചതും വലിയ നേട്ടമാണ്. കേവലം പട്ടിണി മാറ്റുക എന്നതിലുപരി കുടിവെള്ളം , നല്ല ഭക്ഷണം, വിദ്യഭ്യാസം, എന്നിവ ഉള്‍പ്പെടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടുള്ള ജനകീയ ഇടപെടലും സര്‍വതല സ്പര്‍ശിയുമായ വികസനമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details