കേരളം

kerala

ETV Bharat / city

വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടു; പൊലീസ് പറഞ്ഞു പറ്റിച്ചെന്ന് അമ്മ

കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു

സഹോദരിമാരുടെ ആത്‌മഹത്യ: പ്രതി ചേര്‍ത്ത മൂന്ന് പേരെ വെറുതേ വിട്ടു

By

Published : Oct 25, 2019, 12:15 PM IST

Updated : Oct 25, 2019, 7:23 PM IST

പാലക്കാട്:വാളയാറില്‍ പ്രായപൂർത്തിയാകാത്ത സഹോദരിമാർ തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേരെ വെറുതെ വിട്ടു. പാലക്കാട് പോക്‌സോ കോടതിയുടേതാണ് വിധി. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. അ​ട്ട​പ്പ​ള്ളം ക​ല്ല​ങ്കാ​ട്​ സ്വ​ദേ​ശി വ​ലി​യ മ​ധു, ര​ണ്ടാം പ്ര​തി ഇ​ടു​ക്കി രാ​ജ​ക്കാ​ട്​ വ​ലി​യ മു​ല്ല​ക്കാ​നം നാ​ലു​തെ​യ്​​ക്ക​ൽ വീ​ട്ടി​ൽ ഷി​ബു. മൂന്നാം പ്രതി എം. മധു എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. കേസിലെ മറ്റൊരു പ്രതി പ്രദീപ് കുമാറിനെ നേരത്തെ വിട്ടയച്ചിരുന്നു.

വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടു; പൊലീസ് പറഞ്ഞു പറ്റിച്ചെന്ന് അമ്മ

കേസില്‍ പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണ സംഘം പറഞ്ഞു പറ്റിക്കുകയായിരുന്നെന്നും കോടതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേര്‍ത്തു. പൊലീസ് അന്വേഷണത്തിലെ വീഴ്‌ചയാണ് ഇത്തരത്തിലൊരു വിധി വരാൻ കാരണം. മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന് പറഞ്ഞിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും വിധി വന്നതു പോലും വൈകിയാണ് അറിഞ്ഞതെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

2017 ജനുവരിയിലും മാര്‍ച്ചിലുമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പന്ത്രണ്ടും ​എ​ട്ടും വ​യ​സാ​യ സ​ഹോ​ദ​രി​മാ​രെ 52 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്തെ വീ​ട്ടി​നു​ള്ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആദ്യ മരണം നടന്നപ്പോള്‍ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്.ഐയെ സ്ഥലം മാറ്റി. മൂന്ന് മാസത്തിനുള്ളില്‍ സഹോദരി കൂടി സമാനമായ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ കടുത്ത പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് അന്വേഷണം പുതിയ സംഘത്തെ ഏല്‍പ്പിച്ചിരുന്നു.

Last Updated : Oct 25, 2019, 7:23 PM IST

ABOUT THE AUTHOR

...view details