കേരളം

kerala

ETV Bharat / city

വാളയാര്‍ വിഷമദ്യ ദുരന്തം; മരണം അഞ്ചായി - പയറ്റുകാട് ആദിവാസി കോളനി

പയറ്റുകാട് ആദിവാസി കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ, മൂർത്തി എന്നിവരാണ് നേരത്തെ മരിച്ചത്. സംഭവത്തിൽ മൂന്ന് സി.ഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വാളയാർ വിഷമദ്യ ദുരന്തം  വാളയാർ ദുരന്തം  valayar hooch tragedy  hooch tragedy death  പയറ്റുകാട് ആദിവാസി കോളനി  സാനിറ്റൈസർ കലർന്ന മദ്യം
വാളയാര്‍ വിഷമദ്യ ദുരന്തം; മരണം അഞ്ചായി

By

Published : Oct 20, 2020, 12:45 PM IST

പാലക്കാട്:വാളയാർ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അരുൺ (25) ആണ് ഇന്ന് മരിച്ചത്. സ്ത്രീകളടക്കം എട്ട് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പയറ്റുകാട് ആദിവാസി കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ, മൂർത്തി എന്നിവരാണ് നേരത്തെ മരിച്ചത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. വിഷമദ്യം കഴിച്ചതാകാമെന്നും സാനിറ്റൈസർ കലർന്നിരിക്കാമെന്നുമാണ് പൊലീസ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വ്യക്തത ലഭിക്കും. സംഭവത്തിൽ മൂന്ന് സി.ഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ABOUT THE AUTHOR

...view details