കേരളം

kerala

ETV Bharat / city

ചാരായ വാറ്റ് കേന്ദ്രം നടത്തിയ രണ്ട് പേര്‍ എക്സൈസ് പിടിയില്‍ - എക്സൈസ് ഇന്‍റലിജന്‍സ്

മൂന്ന് ലിറ്റർ ചാരായവും സ്‌പെൻഡ്‌ വാഷും ഉള്‍പ്പെടെയുള്ളവ എക്സൈസ് പിടിച്ചെടുത്തു

ചാരായ വാറ്റ് കേന്ദ്രം പാലക്കാട്  കൊല്ലങ്കോട് രവിചള്ള ചാരായ വാറ്റ് കേന്ദ്രം  എക്സൈസ് ഇന്‍റലിജന്‍സ്  illegal liqour making
ചാരായ വാറ്റ്

By

Published : Apr 19, 2020, 1:28 PM IST

പാലക്കാട്: കൊല്ലങ്കോട് രവിചള്ളയിൽ വാഴത്തോപ്പിനുള്ളില്‍ ചാരായ വാറ്റ് കേന്ദ്രം നടത്തിയ രണ്ട് പേര്‍ പിടിയില്‍. രവിചള്ള സ്വദേശി പഴനി സ്വാമി (48), തൃശൂർ വരവൂർ സ്വദേശി സുഭാഷ് ബാബു (47) എന്നിവരാണ് എക്സൈസ് ഇന്‍റലിജന്‍സിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് മൂന്ന് ലിറ്റർ ചാരായം, സ്‌പെൻഡ്‌ വാഷ്, വാറ്റാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, ട്യൂബ് മറ്റു സാധനങ്ങൾ എന്നിവയും പിടിച്ചെടുത്തു.

ചാരായ വാറ്റ് കേന്ദ്രം എക്സൈസ് സംഘം നശിപ്പിച്ചു. ഇവർ ഇതിന് മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്. ലോക്ക് ഡൗണിനിടെ ചാരായ വിൽപന വ്യാപകമാകുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details