പാലക്കാട്: ചെറാട് മല കയറുന്നതിനിടയിൽ കാൽ വഴുതി വീണ് പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം അവാസനഘട്ടത്തില്‍. ബാബുവിന് രക്ഷപ്രവര്‍ത്തകര്‍ വെള്ളവും ഭക്ഷണവും എത്തിച്ചു. രാവിലെ 9.15ഓടെയാണ് ആശ്വാസ വാര്‍ത്ത പുറത്തുവന്നത്.
ബാബു മലയിടുക്കില്‍ കുടുങ്ങിയിട്ട് 43 മണിക്കൂര്‍ പിന്നിട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് നടക്കുന്നത്. കരസേന സംഘം, പരിചയസമ്പന്നരായ പര്‍വതാരോഹകര്‍, ബെംഗളൂരുവില്‍ നിന്നെത്തിയ പ്രത്യേക സംഘം, വെല്ലിങ്ടണില്‍ നിന്നുള്ള പ്രത്യേക സംഘം എന്നിവര്‍ ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം നടക്കുന്നത്.
തിങ്കളാഴ്‌ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ ചെറാട് സ്വദേശി ബാബു (23) ആണ് പകൽ രണ്ടോടെ അപകടത്തിൽപ്പെട്ടത്. ചെങ്കുത്തായ പാറയിടക്കിലേക്ക് വഴുതിവീണ് ഇടയിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി പത്തുവരെ പൊലീസും ഫയർഫോഴ്‌സും ദുരന്തനിവവാരണ സംഘവും രക്ഷാശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കൊച്ചിയിൽനിന്ന് നാവികസേനയുടെ ഹെലികോപ്‌റ്റർ എത്തിയെങ്കിലും പരാജയപ്പെട്ടു. ദുരന്തവനിവാരണ സംഘം മലകയറിയെങ്കിലും ശ്രമം വിഫലമായതോടെ ചൊവ്വാഴ്‌ച വൈകീട്ട് തിരിച്ചിറിങ്ങി. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ പ്രത്യേക സൈനിക സംഘം ദൗത്യം ആരംഭിച്ചത്.