കേരളം

kerala

ETV Bharat / city

തൃത്താല പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. - വി.ടി ബല്‍റാം

എം.എൽ.എ വി.ടി ബൽറാമിനെയും കോണ്‍ഗ്രസിനെയും ക്ഷണിക്കാതെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാർച്ച് നടത്തി.

thrithala police station inauguration  thrithala police station  kerala police news  തൃത്താല പൊലീസ് സ്റ്റേഷൻ  വി.ടി ബല്‍റാം  കേരള പൊലീസ് വാർത്തകൾ
തൃത്താല പോലീസ് സ്റ്റേഷന്‍

By

Published : Jun 27, 2021, 1:42 AM IST

പാലക്കാട്: പ്രതിഷേധങ്ങൾക്കിടയിൽ തൃത്താല പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കേരള നിയമസഭാ സ്പീക്കറും, തൃത്താല എംഎൽഎയുമായ എം.ബി രാജേഷ് അധ്യക്ഷനായി.

അതേ സമയം ഉദ്ഘടനത്തിന് രാഷ്ട്രീയ പാർട്ടികളെ അവഗണിച്ചുവെന്നും ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഉള്ള തൃത്താലയിൽ ഉദ്‌ഘാടന ചടങ്ങ് നടത്തിയതിനെതിരെയും കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധ മാർച്ച് നടത്തി.

വി.ടി ബൽറാമിനെ അവഗണിച്ചെന്ന് പരാതി

പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം യാഥാർഥ്യമാക്കുന്നതിന് പ്രയത്നിക്കുകയും എംഎൽഎ ഫണ്ട് വകയിരുത്തുകയും ചെയ്ത മുൻ എം.എൽ.എ വി.ടി ബൽറാമിനെയും കോണ്‍ഗ്രസിനെയും ക്ഷണിക്കാതെ അവഗണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് മാർച്ച് നടത്തിയത്.

കോണ്‍ഗ്രസ് പ്രതിഷേധം

പൊലീസ് സ്റ്റേഷന് സമീപത്ത് മാർച്ച് പൊലീസ് തടഞ്ഞു. കെ.പി.സി.സി വക്താവ് സി.വി ബാലചന്ദ്രൻ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്തു. കോവിഡ് കാലത്തിന് മുമ്പ് ഉദ്‌ഘാടനം നടത്താൻ സാഹചര്യം ഉണ്ടായിട്ടും ലോക്ക് ഡൗണ്‍ കാലത്ത് നിർദേശങ്ങൾ ലംഘിച്ച് കൊണ്ട് ഉദ്‌ഘാടനം നടത്തിയത്തിലും പ്രതിഷേധമുണ്ട്.

പ്രതിഷേധവുമായി ബിജെപി

പുറകെ ബിജെപിയുടെ പ്രതിഷേധ മാർച്ച് നടന്നു. കേന്ദ്ര സർക്കാരിന്റെ ഫണ്ടാണ് പ്രധാനമായും പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് ലഭ്യമായത്. ജനാധിപത്യ രീതിയിൽ നടത്താതെ പൊലീസ് സ്റ്റേഷൻ ഉദ്‌ഘാടനം ഇടതുപക്ഷത്തിന്‍റെ മാത്രം പരിപാടിയാക്കി മാറ്റിയെന്നാരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം.

കേന്ദ്ര സർക്കാരിന്‍റെ പൊലീസ് ആധുനീകരണ നിധിയിൽ നിന്നും 73.5 ലക്ഷം രൂപയും മുൻ തൃത്താല എം.എൽ.എ. വി.ടി.ബൽറാമിന്‍റെ ആസ്തി വികസന നിധിയിൽ നിന്നും 28.5 ലക്ഷം രൂപയും ചിലവഴിച്ചാണ് തൃത്താലയിലെ ആധുനിക രീതിയിലുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്.

ABOUT THE AUTHOR

...view details