പാലക്കാട്: ദേശീയ പാത കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത അതോറിറ്റിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തൃശൂര്‍ പാണഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പാലക്കാട് ചന്ദ്ര നഗറിലുള്ള ദേശീയ പാതാ അതോറിറ്റി ഓഫീസിന് മുന്നില്‍ സമരം നടത്തിയത്. കേന്ദ്രത്തിലെയും കേരളത്തിലെയും മന്ത്രിമാരുടെ പിടിപ്പുകേടുകാരണമാണ് സമരം ചെയ്യേണ്ടിവന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ സി അഭിലാഷ് പറഞ്ഞു.
കുതിരാനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി - കുതിരാനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി
തൃശൂര്‍ പാണഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പാലക്കാട് ചന്ദ്ര നഗറിലുള്ള ദേശീയ പാതാ അതോറിറ്റി ഓഫീസിന് മുന്നില്‍ സമരം നടത്തിയത്
കുതിരാനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി
പത്ത് വർഷത്തിലധികമായി കുതിരാനിലെ ഗതാഗതക്കുരുക്ക് മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. കേന്ദ്ര മന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും മാസങ്ങളായിട്ടും തുരങ്കം തുറന്നു കൊടുക്കുകയോ പാതയിലെ കുഴികള്‍ അടയ്ക്കുകയോ ചെയ്തിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
TAGGED:
thrissur-kuthiran-protest