കേരളം

kerala

ETV Bharat / city

ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണം കവർന്നു - Shornur police conducted an inspection at the spot

വഴിപാടായി ലഭിച്ച 60 ളം സ്വർണ്ണ താലികളും, 14 സ്വർണ്ണ പൊട്ടുകളും 16 വെള്ളി താലികളും നഷ്ടപ്പെട്ടതായി നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

Theft at Vadanamkurshi Chorottoor Bhagwati Temple
വാടാനാംകുർശ്ശി ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം

By

Published : Sep 21, 2021, 1:55 PM IST

പാലക്കാട്: വാടാനാംകുർശ്ശി ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം. തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന തിരുവാഭരണം കവർന്നു. അലമാര തകർത്താണ് ആഭരണങ്ങൾ കവർന്നതായി പരാതിയുള്ളത്.

വഴിപാടായി ലഭിച്ച 60 ളം സ്വർണ്ണ താലികളും, 14 സ്വർണ്ണ പൊട്ടുകളും 16 വെള്ളി താലികളും നഷ്ടപ്പെട്ടതായി നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. രാവിലെ സെക്രട്ടറി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

read more: വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം, നടപടിയുമായി കെഎസ്‌ഇബി

വഴിപാട് കൗണ്ടറിലെ അലമാരയും കുത്തി തുറന്നിട്ടുണ്ട്. എന്നാൽ ഭണ്ടാരങ്ങൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. ഷൊർണൂർ പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി.

വാടാനാംകുർശ്ശി ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം

ABOUT THE AUTHOR

...view details