കേരളം

kerala

ETV Bharat / city

യുവതി തൂങ്ങി മരിച്ചു; ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി സഹോദരന്‍ - The young woman hanged herself

2019 നവംബര്‍ 24നായിരുന്നു ഇരുവരുടെയും വിവാഹം. 32 പവന്‍ സ്വര്‍ണവും 1ലക്ഷം രൂപയും സ്‌ത്രീധനമായി നല്‍കിയിരുന്നു.

യുവതി തൂങ്ങി മരിച്ചു  ഭര്‍തൃ വീട്ടുക്കാര്‍ക്കെതിരെ പരാതി  പാലക്കാട്  The young woman hanged herself  Brother complaint against the husband's family
യുവതി തൂങ്ങി മരിച്ചു

By

Published : Apr 12, 2022, 1:46 PM IST

പാലക്കാട്: തേങ്കുറുശ്ശിയില്‍ യുവതി ഭരതൃ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ യുവതിയുടെ സഹോദരന്‍ പൊലിസില്‍ പരാതി നല്‍കി. കിഴക്കേത്തറ വീട്ടിൽ അഭിലാഷിന്റെ ഭാര്യ സുകന്യയാണ് (25) മരിച്ചത്. സുകന്യയുടെ ഭര്‍ത്താവ് അഭിലാഷ് (32), അച്ഛൻ കൃഷ്ണൻകുട്ടി (52), അമ്മ രാജമ്മ (46) എന്നിവർക്കെതിരെയാണ് പരാതി.

ഞായറാഴ്ച വൈകിട്ടാണ് സുകന്യയെ മരിച്ച നിലയില്‍ കണ്ടത്. 2019 നവംബര്‍ 24നായിരുന്നു ഇരുവരുടെയും വിവാഹം. 32 പവന്‍ സ്വര്‍ണവും 1ലക്ഷം രൂപയും സ്‌ത്രീധനമായി നല്‍കിയിരുന്നു.

എന്നാല്‍ വേറെ ആരെയെങ്കിലും കല്യാണം കഴിച്ചിരുന്നെങ്കില്‍ ഇതിനെക്കാള്‍ സ്‌ത്രീധനം കിട്ടുമായിരുന്നെന്ന് പറഞ്ഞ് അഭിലാഷിന്‍റെ കുടുംബം സുകന്യയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒരു വയസ്സുള്ള തൻമയയാണ്‌ മകൾ.

also read:അയല്‍വാസികളായ യുവാക്കള്‍ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍

ABOUT THE AUTHOR

...view details