പാലക്കാട് : പട്ടാമ്പി കൊപ്പം പഞ്ചായത്തില്‍ ബി.ജെ.പി അംഗത്തിന്‍റെ പിന്തുണയോടെ യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയം പാസായി. കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ് ടി.ഉണ്ണികൃഷ്‌ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്‌ടമായി.
കൊപ്പത്ത് എൽഡിഎഫിന് അധികാരം നഷ്‌ടമായി ; യുഡിഎഫ് അവിശ്വാസം പാസായത് ബിജെപി അംഗത്തിന്‍റെ പിന്തുണയില്‍ - പട്ടാമ്പി കൊപ്പം പഞ്ചായത്ത
ബി.ജെ.പി അംഗം അഭിലാഷ് എ.പി യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത് പാർട്ടി വിപ്പ് ലംഘിച്ച്
ബി.ജെ.പി പിന്തുണയോടെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായത്
കൊപ്പം പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും എട്ട് വീതം അംഗങ്ങളാണുള്ളത്. ബി.ജെ.പിയുടെ ഒരംഗം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചാണ് ബി.ജെ.പി അംഗം അഭിലാഷ് എ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.